ന്യൂഡല്‍ഹി • പെട്രോള്‍ വില ലീറ്ററിനു രണ്ടുരൂപ കുറയ്ക്കാന്‍ പൊതുമേഖല
എണ്ണക്കന്പനികള്‍ തീരുമാനിച്ചു. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍
പ്രാബല്യത്തില്‍ വരും.രാജ്യാന്തര എണ്ണ വിലയിലുണ്ടായ ഇടിവു കണക്കിലെടുത്താണ്
തീരുമാനം.കഴിഞ്ഞ ആഴ്ച ആണ് പെട്രോളിനു ലീറ്ററിന് 7.54 രൂപ വര്‍ധിപ്പിച്ചത്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില വര്‍ധനയായിരുന്നു ഇത്. വ്യാപക
പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ക്രൂഡ് ഒായില്‍ വില കുറയുന്നതിന്
അനുസരിച്ചു പെട്രോള്‍ വില കുറയ്ക്കുമെന്ന് എണ്ണക്കന്പനികള്‍
അറിയിച്ചിരുന്നു.
No comments:
Post a Comment