Digital Time and Date

Welcome Note

Saturday, June 2, 2012

നെയ്‌യാറ്റിന്‍കരയില്‍ കനത്ത പോളിങ്; 80.7 %

നെയ്‌യാറ്റിന്‍കര• നെയ്‌യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. ഒൌദ്യോഗികമായി അനുവദിച്ചിരിക്കുന്ന സമയപരിധിയായ അഞ്ചുമണിവരെ 80.7 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. മിക്ക ബൂത്തുകളിലും സമയപരിധികഴിഞ്ഞും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്. ഇവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കും. 1960 ല്‍ രേഖപ്പെടുത്തിയ 84.39 ശതമാനമാണ്് നെയ്‌യാറ്റിന്‍കരയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിങ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് 2006 ലാണ്. 66.06%.ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71.15 ശതമാനമായിരുന്നു ഇവിടെ പോളിങ്. മന്ദഗതിയില്‍ തുടങ്ങിയ പോളിങ് ഒന്‍പതരയോടെയാണ് കനത്തത്. 2011ല്‍ രാവിലെ ഒന്പതര വരെ 13.2 ശതമാനം രേഖപ്പെടുത്തിയപ്പോള്‍ ഇക്കുറി പോളിങ്   20.4 ശതമാനം രേഖപ്പെടുത്തി. 11.30 ആയപ്പോള്‍ 39.8 ശതമാനം പേര്‍ വോട്ടുചെയ്തു. 2011 ല്‍ ഇത് 29.6 ശതമാനമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നിരുന്നു. 2011ല്‍ ഇത് 42.9 ശതമാനമായിരുന്നു.ആദ്യമണിക്കൂറുകളില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലായും പോളിങ് ബൂത്തുകളില്‍ എത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍   ചിലയിടങ്ങളില്‍ പോളിങ് യന്ത്രത്തിന്‍റെ തകരാര്‍മൂലം പോളിങ് വൈകിയതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളുണ്ടായില്ല. തിരുപുറം പഞ്ചായത്തിലെ 96-ാം നന്പര്‍ ബൂത്ത്, കുളത്തൂരിലെ 104-ാം ബൂത്ത് എന്നിവിടങ്ങളില്‍ അല്‍പനേരം പോളിങ് തടസ്സപ്പെട്ടു. പതിനാറാം ബൂത്തില്‍ ബോര്‍ഡ് എടുത്തുമാറ്റുന്നതിനെചെ്ചാല്ലി എല്‍ഡിഎഫ്  -യുഡിഎഫ് തര്‍ക്കമുണ്ടായി. പോളിങ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ബോര്‍ഡുകള്‍ എടുത്തു മാറ്റി തര്‍ക്കം പരിഹരിച്ചു.ശാസ്താംതല സ്കൂളിലെ ബൂത്തിലും എല്‍ഡിഎഫ് -യുഡിഎഫ് സംഘര്‍ഷം ഉണ്ടായി. ബൂത്തിനുള്ളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിചെ്ചന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.

No comments:

Post a Comment