Digital Time and Date

Welcome Note

Friday, June 8, 2012

നിസാരമാക്കി നിസ്ക്കാരത്തെ ഒരാള്‍ ഉപേക്ഷിച്ചാല്‍?

 
നിസാരമാക്കി നിസ്ക്കാരത്തെ ഒരാള്‍ ഉപേക്ഷിച്ചാല്‍ 15 വിധം ശിക്ഷ കൊണ്ട്‌ അവനെ ശിക്ഷിക്കപ്പെടും...ഈ ലോകത്ത്‌ വെച്ച് ആറും..മരണസമയത്ത്‌ മൂന്നും..... ഖബറില്‍ വെച്ച് മൂന്നും..തന്‍റെ റബ്ബിനെ കാണുന്ന സമയത്ത് (ഖിയാമത്ത്‌ നാളില്‍) മൂന്നും

* തന്‍റെ ജീവിതത്തില്‍ നിന്ന് ബര്‍ക്കത്തിനെ നീക്കപ്പെടും.
* തന്‍റെ മുഖത്ത്‌ നിന്ന് സജ്ജനങ്ങളുടെ ലക്ഷണം മായിക്കപ്പെടും.
* തന്‍റെ മറ്റു സല്കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല.
* തന്‍റെ പ്രാര്‍ത്ഥന ഉയര്‍ത്തപ്പെടുകയില്ല (സ്വീകരിക്കപ്പെടുകയില്ല).
* സജ്ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവന്‍ ഉള്‍പ്പെടുകയില്ല.
* ഈമാന്‍ കൂടാതെ തന്‍റെ ആത്മാവ്‌ പുറപ്പെടും.
മരണ സമയത്തുള്ള ശിക്ഷകള്‍ -------------------------------
* നിന്ദ്യനായി മരിക്കും.
* വിശന്നവനായി മരിക്കും.
* ദാഹിച്ചവനായി മരിക്കും (തല്‍സമയം സമുദ്രത്തിലെ വെള്ളം മുഴുവന്‍ കുടിച്ചാലും ദാഹശമനം ലഭിക്കുകയില്ല).
ഖബറിലുള്ള ശിക്ഷകള്‍-------------------------
* തന്‍റെ വാരിയെല്ലുകള്‍ തമ്മില്‍ കോര്‍ക്കുന്ന വിധം ഖബര്‍ അവനെ ഞെരിച്ച് അവന്‍റെ മേല്‍ കുടുസ്സാക്കപ്പെടും.
* തന്‍റെ ഖബറില്‍ തീ കത്തിക്കപ്പെടുകയും രാപ്പകല്‍ ആ തീയില്‍ അവന്‍ കിടന്ന്‌ മറിഞ്ഞു കൊണ്ടിരിക്കും
* ശുജാഹുല്‍ അഖ്റഹ് എന്ന സര്‍പ്പത്തെ അവന്‍റെ മേല്‍ അധികാരപ്പെടുത്തും. നിസ്കാരം പാഴാക്കിയതിന്റെ കണക്കനുസരിച്ച് അവനെ അത്‌ ഭയങ്കര ശബ്ദത്തോടെ കൊത്തികൊണ്ടിരിക്കും. ഓരോ കൊത്തിനും അവന്‍ എഴുപത്‌ മുഴം ഭൂമിയില്‍ ആണ്‍ടുപോകും. ഞാന്‍ നിന്നെ കൊത്തികൊണ്ടേയിരിക്കാന്‍ എന്‍റെ റബ്ബ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നു എന്ന് സര്‍പ്പം പറയും.
ഖിയാമത്ത് നാളില്‍ ലഭിക്കുന്ന ശിക്ഷകള്‍----------------------------------------
* ആകാശം പോട്ടിപിളര്‍ന്നാല്‍ എഴുപത്‌ മുഴം വലിപ്പമുള്ള ചങ്ങലയുമായി ഒരു മലക്ക്‌ വന്ന് അവന്‍റെ പിരടിക്ക് കെട്ടും. അത്‌ അവന്‍റെ വായിലൂടെ കടത്തി പിന്‍ദ്വാരത്തിലൂടെ പുറപ്പെടീക്കും ശേഷം ഇപ്രകാരം വിളിച്ച് പറയും 'ഇത് നിസ്കാരം ഉപേക്ഷിച്ചവനുള്ള ശിക്ഷയാണ്'
* അല്ലാഹു അവനിലേക്ക്‌ അനുഗ്രഹത്തിന്‍റെ നോട്ടം നോക്കുകയില്ല.
* അവന് ശക്തിയായ വേദനയുള്ള ശിക്ഷ ലഭിച്ചു കൊണ്ടെയിരിക്കും. അവനെ ശുദ്ധികരിക്കുകയില്ല.
അളളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ...

No comments:

Post a Comment